പേരയം: പേരയം പഞ്ചായത്ത് കേരളോത്സവം 30, ഡിസംബർ 1, 2 തീയതികളിൽ നടക്കും. കായിക മത്സരങ്ങൾ കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമി ഗ്രൗണ്ടിലും കോട്ടപ്പുറം നയൺ സ്റ്റാർ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലും കലാ മത്സരങ്ങൾ പേരയം ഗ്രാമ പഞ്ചായത്ത് ഹാളിലുമാണ് നടക്കുന്നത്. ഉദ്ഘാടനം 30ന് രാവിലെ 8.30ന് പേരയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര നിർവഹിക്കും. 2ന് പഞ്ചായത്ത് ഹാളിൽ നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മത്സരങ്ങളിൽ പങ്കെടുക്കേണ്ടവർ 29ന് രാവിലെ 11ന് മുമ്പായി ഓൺലൈനായോ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. 2024 നവംബർ 1 ന് 15 വയസ് തികഞ്ഞതും 40 വയസ് കഴിയാത്തതുമായ യുവജനങ്ങൾക്ക് പങ്കെടുക്കാം. 6 മാസത്തിനുള്ളിൽ എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോയും വയസ് തെളിയിക്കുന്ന രേഖയും ഹാജരാക്കണം.