കൊല്ലം: ചുറ്റുപാടുകളുടെ സ്പന്ദനമറിഞ്ഞ് അതിനോടിണങ്ങിയാൽ ജീവിതം മനോഹര ഗാനാലാപനം പോലെ ഹൃദ്യമാവുമെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി. വ്യാസപ്രസാദം 24ന്റെ നാൽപത്തൊന്നാം ദിന പ്രഭാഷണത്തിൽ ഭഗവദ് ഗീത ആറാം അദ്ധ്യായത്തിൽ ധ്യാനയോഗിയുടെ ലക്ഷണ പാഠങ്ങൾ പ്രതിപാദിക്കുകയായിരുന്നു അദ്ദേഹം.
വൃഷ്ടി താത്പര്യങ്ങൾ സമഷ്ടി താത്പര്യങ്ങൾക്കനുയോജ്യമല്ലാതെ വരുമ്പോൾ അസ്വസ്ഥത വർദ്ധിക്കും. ഈ വ്യക്തിത്വ സംഘർഷത്തെ ദൂരക്കാഴ്ചയോടെ ജയിക്കണം. ധ്യാനത്തിന്റെ പ്രാഥമിക പ്രയാസങ്ങൾ അതിജീവിച്ച് ആസ്വദിച്ച് തുടങ്ങിയാൽ വലിയ സംതൃപ്തി അനുഭവപ്പെടും. ബഹിർമുഖമായി അലഞ്ഞുശീലിച്ച ഇന്ദ്രിയ മനസുകളെ സാവകാശം സ്വാധീനിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.