കൊല്ലം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് മുഖേന നടപ്പാക്കുന്ന പി.എം.ഇ.ജി.പി പദ്ധതിയുടെ ജില്ലാതല ബോധവത്കരണ ക്ലാസ് 26ന് രാവിലെ 10ന് വിളക്കുടി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടക്കും.
ഉത്പാദന മേഖലയിൽ 50 ലക്ഷം രൂപ വരെയും സേവന മേഖലയിൽ 20 ലക്ഷം രൂപ വരെയുമുള്ള പ്രോജക്ടുകൾക്ക് 35 ശതമാനം സബ്സിഡി ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ക്ലാസ് ഉദ്ഘാടനം ചെയ്യും. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 0474 2743587, 8921066007, 9446327768.