കൊല്ലം: കുടുംബശ്രീ വഴി നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ യുടെ മൂന്നാമത് അലുമ്‌നി മീറ്റ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ നൂതന മാതൃകകൾ സൃഷ്ടിക്കുന്ന പ്രവർത്തനം അഭിനന്ദനീയമാണെന്ന് മന്ത്രി പറഞ്ഞു. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ മുഖ്യപ്രഭാഷണം നടത്തി.

കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ.വിമൽ ചന്ദ്രൻ, കളക്ടർ എൻ.ദേവിദാസ് എന്നിവർ സംസാരിച്ചു. അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ എ.അനീസ, ബി.ഉന്മേഷ്,​ മുഹമ്മദ് ഹാരിസ്, ആർ.രതീഷ് കുമാർ, ഡി.ഡി.യു.ജി.കെ.വൈയുടെ ജില്ലാ പ്രോഗ്രാം മാനേജർ ഡി.എസ്.അരുൺ രാജ്, സി.ഡി.എസ് ചെയർപേഴ്സൺമാരായ സിന്ധു വിജയൻ എന്നിവർ പങ്കെടുത്തു. സംഗീതജ്ഞനായ ബാല പ്രസാദിന്റെ വയലിൻ ഫ്യൂഷനും ഉദ്യോഗാർത്ഥികളുടെ കലാപ്രകടനങ്ങളും നടന്നു. ഡി.ഡി.യു.ജി.കെ.വൈ, സ്‌നേഹിത, മാർക്കറ്റിംഗ്, മൈക്രോ എന്റർപ്രൈസസ് എന്നിവയുടെ സ്റ്റാളുകളും പ്രദർശന വിപണനത്തിനായി സജ്ജീകരിച്ചു.