തൊടിയൂർ: കരുനാഗപ്പള്ളി കാസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ സാഹിത്യകാരൻ പാറപ്പുറത്തിന്റെ ജന്മശതാബ്ദി അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ജെ.പി.ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. കാസ് ലൈബ്രറി പ്രസിഡന്റ് ആർ. രവീന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് നജീബ് മണ്ണിൽ മുഖ്യ പ്രഭാഷണം നടത്തി. കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘം സെക്രട്ടറി സന്തോഷ് ഓണവിള, മുനിസിപ്പൽകൗൺസിലർ രമ്യ സുനിൽ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ എ.സജീവ്, കാസ് സെക്രട്ടറി സജീവ് മാമ്പറ, ജെ. എ.കബീർ,അരുൺ, കല്ലേലിഭാഗം ബാബു ,എസ് .രാധാകൃഷ്ണൻ, എൻ. അജയകുമാർ എന്നിവർ സംസാരിച്ചു.