കൊല്ലം: വയനാട്, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വിജയിച്ചതിന്റെ ആഹ്ളാദത്തിൽ മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ. ജി.അജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഇരവിപുരം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ എം.നാസർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് ബി.ശങ്കരനാരായണപിള്ള, ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ബി.ഹേമചന്ദ്രൻ, അരുൺ മയ്യനാട്, റാഫെൽ കുര്യൻ, നാസിമുദ്ദീൻ കൂട്ടിക്കട, രത്നാകരൻ, കവിരാജൻ, നസീർ ഖാൻ, സോഫിയ, ജിഷ്ണു കൂട്ടിക്കട, അൻസിൽ, സുധീർ കൂട്ടുവിള, ആതിര രെഞ്ചു, സംഗീത് മയ്യനാട്, വഹാബ്, ഷാനവാസ്‌, സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.