
കൊല്ലം: സിദ്ധാർത്ഥ ഫൗണ്ടേഷന്റെ സാംസ്കാരിക വിഭാഗമായ എം.വി ദേവൻ കലാഗ്രാമത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പത്ത് ദിവസം നീണ്ടുനിൽക്കുന്ന നവം സാംസ്കാരികോത്സവത്തിൽ ജീവകാരുണ്യ പ്രവർത്തകൻ ഷിബു റാവുത്തർക്ക് ബഹുമുഖ പ്രതിഭ അവാർഡ് സമ്മാനിച്ചു. പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ എം.നന്ദകുമാർ ഷിബു റാവുത്തർക്ക് അവാർഡ് നൽകി. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഗിരിജ കുമാരി, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ഉണ്ണികൃഷ്ണൻ, ബിനുജ നാസറുദ്ദീൻ, സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ, ചെയർമാൻ സജി മംഗലത്ത്, നവം സംഘാടക സമിതി ജനറൽ കൺവീനർ വേണുഗോപാൽ, കലാഗ്രാമം പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി നരിക്കൽ രാജീവ് എന്നിവർ പങ്കെടുത്തു.