radhakrishna

കൊല്ലം: എസ്.എസ് സമിതി അഭയകേന്ദ്രത്തിലെ അംഗമായ ചവറ തെക്കുംഭാഗം മാലിഭാഗം ആറാട്ട് വീട്ടിൽ രാധാകൃഷ്ണപിള്ള (66) നിര്യാതനായി. ഇരുകാലുകൾക്കും മുറിവുണ്ടായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം സംരക്ഷിക്കാൻ ആരുമില്ലാത്തതിനാൽ ആശുപത്രിയിൽ തുടർന്ന ഇദ്ദേഹത്തെ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ശുപാർശ പ്രകാരം സാമൂഹ്യ പ്രവർത്തകനായ ഗണേശനാണ് എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ എത്തിച്ചത്.