photo
എ.ഐ.ടി.യു.സി കരുനാഗപ്പള്ളി, ഓച്ചിറ, ചവറ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത പ്രവർത്തക സമ്മേളനം അഡ്വ.എം.എസ്.താര ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: പൾസ് പോളിയോ ഇമ്മ്യൂണൈസേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആശാവർക്കർമാരുടെ അലവൻസ് 500 രൂപയായി വർദ്ധിപ്പിക്കണമെന്ന് എ.ഐ.ടി.യു.സി കരുനാഗപ്പള്ളി, ഓച്ചിറ, ചവറ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത പ്രവർത്തക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ ഇതുമായി ബന്ധപ്പെട്ട് വീടുകളിൽ പോയി മരുന്ന് നൽകുന്ന ആശാവർക്കർമാർക്ക് 75 രൂപയാണ് നൽകുന്നത്. ഈ വേതനം കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്ന പ്രമേയവും സമ്മേളനം പാസാക്കി. പ്രവർത്തക സമ്മേളനം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.എം.എസ്.താര ഉദ്ഘാടനം ചെയ്തു. കടത്തൂർ മൺസൂർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജി.ബാബു ക്യാമ്പയിനുകൾ വിശദീകരിച്ചു. പാർട്ടി, യൂണിയൻ നേതാക്കളാ ഐ.ഷിഹാബ്, ആർ.മുരളി, കെ.പി.വിശ്വവത്സൻ, കെ.രാജീവൻ, ജഗത് ജീവൻലാലി, കെ.ശശിധരൻപിള്ള, യു.കണ്ണൻ എന്നിവർ സംസാരിച്ചു. ആർ.രവി സ്വാഗതവും വി.സുഗതൻ നന്ദിയും പറഞ്ഞു. അഡ്വ.എം.എസ്.താര, ഐ.ഷിഹാബ്, എസ്.കൃഷ്ണകുമാർ, അനിൽ പുത്തേഴം, കെ.പി.വിശ്വവത്സലൻ, അഡ്വ.പി.വി.ശിവൻ, ജഗത് ജീവൻ ലാലി (രക്ഷാധികാരികൾ), കടത്തൂർ മൺസൂർ (ചെയർമാൻ ) ,ആർ.രവി ( കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.