 
കൊല്ലം: കൂട്ടിക്കട വെൺപാലക്കര വെസ്റ്റ് റസിഡൻസ് അസോസിയേഷനും കൊല്ലം ഗവ. മെഡിക്കൽ കോളേജ് മോഡൽ പാലിയേറ്റീവ് കെയർ ഡിവിഷനും ചേർന്ന് അരിവാൾമുക്ക് ജംഗ്ഷനിൽ (ജീ വിഹാർ) നടത്തിയ ലിവിംഗ് വിൽ പാലിയേറ്റീവ് ബോധവത്കരണ ക്ളാസ് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. റസി. അസോ. പ്രസിഡന്റ് ജി. മണി അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ഗവ. മെഡിക്കൽ കോളേജ് മോഡൽ പാലിയേറ്റീവ് കെയർ ഡിവിഷൻ നോഡൽ ഓഫീസർ ഡോ. ഐ.പി. യാദവ് ക്ലാസ് നയിച്ചു. വാർഡ് കൗൺസിലർ സുജ, സംസ്ഥാന യുവജനക്ഷേമ ബോർഡ് കൊല്ലം ജില്ല കോ ഓർഡിനേറ്റർ അഡ്വ. എസ്. ഷബീർ എന്നിവർ സംസാരിച്ചു. അസോ. സെക്രട്ടറി എസ്. മധു സ്വാഗതവും വൈസ് പ്രസിഡന്റ് എം. അൻസാരി നന്ദിയും പറഞ്ഞു. സമ്മർദ്ദത്തിന് വിധേയനാകാതെ ഒരു വ്യക്തി സ്വബോധത്തോടെ തന്റെ ചികിത്സ സംബന്ധിച്ച് തയ്യാറാക്കുന്ന നിയമ രേഖയാണ് ലിവിംഗ് വിൽ.