t
എസ്.ഡി.പി.ഐ ഇരവിപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡ് വൺ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം അയത്തിൽ മുല്ലശ്ശേരി ഹാളിൽ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ ഉദ്ഘാടനം ചെയ്യുന്നു

ഇരവിപുരം: എസ്.ഡി.പി.ഐ ഇരവിപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡ് വൺ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം അയത്തിൽ മുല്ലശ്ശേരി ഹാളിൽ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു. ഇരവിപുരം മണ്ഡലം പ്രസിഡന്റ് സുനിൽ തട്ടാമല അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി, ജില്ലാ ജനറൽ സെക്രട്ടറി റിയാസ് കണ്ണനല്ലൂർ, കൊല്ലം മണ്ഡലം കമ്മിറ്റി അംഗം ഷിഹാബ് ചന്ദനത്തോപ്പ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു. മണ്ഡലം സെക്രട്ടറി ഹാരീസ് കയ്യാലയ്ക്കൽ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് വിശ്വനാഥൻ നന്ദിയും പറഞ്ഞു.