 
കരുനാഗപ്പള്ളി: സമൂഹത്തിന്റെ സമഗ്ര പരിവർത്തനത്തിന് വേണ്ടി സ്വയം സമർപ്പിച്ച മഹായോഗിയായിരുന്നു ശ്രീനാരായണ ഗുരുവെന്ന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞു. വൃശ്ചികോത്സവത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ ആത്മീയതയും ഭൗതികതയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ നില നിന്നിരുന്ന ദുഖത്തെ പൂർണമായും പരിഹരിക്കാൻ ഗുരുവിന്റെ ആത്മീയ ദർശനങ്ങൾക്ക് കഴിഞ്ഞതായി മുല്ലക്കര രത്നാകരൻ പറഞ്ഞു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. യോഗം ബോർഡ് മെമ്പർമാരായ കെ.ജെ.പ്രസേനൻ, എസ്.സലിംകുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, പി.ബി.സത്യദേവൻ, വനിതാ സംഘം നേതാക്കളായ അംബികാദേവി, മധുകുമാരി, സ്മിത, ഗീതാ ബാബു, ശശി, ഷിബു, സദീവ്, ഹരിലാൽ, ബിജു, അനിൽകുമാർ, രാജൻ, രാധാകൃഷ്ണൻ, വിനോദ്, പ്രകാശ്, ധർമ്മപുത്രൻ, ഉദയൻ, ക്ലാപ്പന ഷിബു എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.