കൊല്ലം: ലൈഫ് ഫാർമസിയുടെയും വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം സിറ്റി യൂണിറ്റിന്റെയും നേതൃത്വത്തിൽ ചാമക്കട ലൈഫ് ഫാർമസിയിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പ്രമേഹ ബോധവത്കരണവും വാക്കത്തോണും സംഘടിപ്പിച്ചു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ചൈത്ര തെരേസ ജോൺ ഫ്‌ളാഗ് ഓഫ് ചെയ്തു. സമിതി കൊല്ലം യൂണിറ്റ് പ്രസിഡന്റും സ്‌പോട്‌സ് കൗൺസിൽ അംഗവുമായ പൂജ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. ലൈഫ് ഫാർമസി ജനറൽ മാനേജർ മുകേഷ് രാമകൃഷ്ണപിള്ള സ്വാഗതം പറഞ്ഞു.

കൊല്ലം പ്രവർലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്, ലൈഫ് ഫാർമസി മാനേജർമാരായ എം.കെ. പ്രേംലാൽ, ഫസിൽ ഹസൻ, തങ്കശേരി ബാക്ക് വാട്ടർ അസോസിയേഷൻ അംഗങ്ങൾ, മുഹമ്മദ് ഹുസൈൻ, ഷഹാലുദ്ദീൻ, ബൈജു ഷരീഫ്, സിയാദ് ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.