കൊല്ലം: ഫ്രണ്ട്സ് മലയാളം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, മൺറോത്തുരുത്തിന്റെ സന്തുലിതാവസ്ഥയും സമഗ്ര പഠനവും എന്ന വിഷയത്തിൽ സെമിനാറും കലാ സാംസ്‌കാരിക സമ്മേളനവും നടത്തും. 30ന് വൈകിട്ട്​ മൂന്നിന്​​ മൺറോത്തുരുത്ത് എസ് വളവ് മൺറോ ഡ്രൈവ് ഇൻ ഐലൻഡ് റിസോർട്ടിൽ നടക്കുന്ന സെമിനാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി സൂര്യകുമാർ ഉദ്​ഘാടനം ചെയ്യും. ഫ്രണ്ട്സ് മലയാളം പ്രസിഡന്റ് നസീർ കാക്കാന്റയ്യം അദ്ധ്യക്ഷത വഹിക്കും. എ.എ. ലത്തീഫ് മാമൂട് മോഡറേറ്ററാകും. ഡോ. വെള്ളിമൺ നെൽസൺ മുഖ്യപ്രഭാഷണം നടത്തും. ശാസ്ത്രഞ്ജ ഡോ. ആർ. സിന്ധു ക്ലാസെടുക്കും. കലാ സാംസ്‌കാരിക സമ്മേളനം മുഖത്തല ജി.അയ്യപ്പൻപിള്ള ഉദ്ഘാടനം ചെയ്യും. നെടുങ്ങല്ലൂർ പച്ച എ.ടി. ഫിലിപ്, എ. റഹിംകുട്ടി, അഡ്വ. വിജയമോഹനൻ, കെ.എസ്. ഗിരി, കൊല്ലം വി.നൗഷാദ്, ഡോ. മുരളി മോഹനൻ, ബി. ഇന്ദിര പി.എസ്. ഹബീബ്, റമീസ നദീർ തുടങ്ങിയവർ സംസാരിക്കും. വാസ്തുവിദ്യയിൽ ഡോക്ടറേറ്റ് നേടിയ ഡോ മുരളി മോഹനനെ ആദരിക്കും.