
കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ കൗൺസിലർ നീലേശ്വരം കല്ലുവാതുക്കൽ ലിഞ്ചു നിവാസിൽ ഗ്രേസി സാമുവൽ (60) നിര്യാതയായി. സി.പി.ഐ തൃക്കണ്ണമംഗൽ ലോക്കൽ കമ്മിറ്റി അംഗവും കല്ലുവാതുക്കൽ വാർഡ് കൗൺസിലറുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് നഗരസഭ ഓഫീസിൽ പൊതുദർശനത്തിന് വച്ചശേഷം ഉച്ചയ്ക്ക് 1ന് നീലേശ്വരം ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭർത്താവ് പി.വൈ.സാമുവൽ. മക്കൾ: മഞ്ജു സ്റ്റാലൻ, ലിഞ്ചു സാം. മരുമക്കൾ: സ്റ്റാലൻ (ദുബായ്), സാം.