ചാത്തന്നൂർ: പ്രവാസ ജീവിതം അവസാനിപ്പിച്ചു വരുന്നവർക്ക് യോഗ്യതയനുസരിച്ച് സംസ്ഥാന സർക്കാർ ജോലി നൽകണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുമ്മിൾ സാലി ആവശ്യപ്പെട്ടു. പ്രവാസി കോൺഗ്രസ് പരവൂർ ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്ക് പ്രസിഡന്റ് നിജാബ് മൈലവിള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.വി. സലാഹുദ്ദീൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം.എം. സജ്ജീവ്, അൻസിൽ മയ്യനാട്, ബിജു പാരിപ്പള്ളി, പാരിപ്പള്ളി വിനോദ്, ഹക്കിം പരവൂർ, ബി. ജയകുമാർ, മുക്കട മുരളി എന്നിവർ സംസാരിച്ചു.