കൊല്ലം: സ്ഥിരമായി പട്ടം പറത്തുന്നത് കുട്ടികളുടെ കായികവും ബൗദ്ധികവുമായ ശേഷി വർദ്ധിപ്പിക്കുമെന്ന് കളക്ടർ എൻ.ദേവിദാസ്. കൊല്ലം കൈറ്റ് ക്ലബിന്റെ നേതൃത്വത്തിൽ ബീച്ചിൽ നടത്തിയ 'കൊല്ലം കൈറ്റ് ഫെസ്റ്റ് 2024' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർന്ന് കളക്ടറുടെ നേതൃത്വത്തിൽ ബീച്ചിൽ വർണാഭമായ പട്ടംപറത്തലും നടന്നു.
രാവിലെ ലയൺസ് ഹാളിൽ നടന്ന പട്ടം നിർമ്മാണ കളരിയുടെ ഉദ്ഘാടനം എം.മുകേഷ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ആർ.പ്രകാശൻ പിള്ള അദ്ധ്യക്ഷനായി.
മേയർ പ്രസന്ന ഏണസ്റ്റ്, കൈറ്റ് ക്ബ്ബ് പ്രസിഡന്റ് വടക്കേവിള ശശി, രക്ഷാധികാരി എസ്.സുവർണകുമാർ, കുരീപ്പുഴ വിജയൻ, പ്രബോദ്.എസ്.കണ്ടച്ചിറ, ഒ.ബി.രാജേഷ്, ടി.ജി.സുഭാഷ്, ഡോ.മീര.ആർ.നായർ, ഷിബു റാവുത്തർ, കെ.ചന്ദ്രൻപിള്ള, അനിൽ മൈനാഗപ്പള്ളി, ഷീബ തമ്പി, എ.ജെ.ആരിഫ്, സജീവ് പരിശവിള, മണക്കാട് സജി, ബിനു കോവൂർ, വി.ടി.കുരീപ്പുഴ, ബിന്ദു പരവൂർ, രഘുനാഥൻ എന്നിവർ പങ്കെടുത്തു.