 
എഴുകോൺ : ഓൾ ഇന്ത്യാ ദളിത് റൈറ്റ് മൂവ്മെന്റ് (എ.ഐ.ഡി.ആർ.എം) നെടുവത്തൂർ മണ്ഡലം കൺവെൻഷൻ കരീപ്ര ഭഗത് സിംഗ് ക്ലബ്ബിൽ സി.പി.ഐ നെടുവത്തൂർ മണ്ഡലം സെക്രട്ടറി ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജയൻ പെരുംകുളം അദ്ധ്യക്ഷനായി. എ.ഐ.ഡി.ആർ.എം ജില്ലാ പ്രസിഡന്റ് ഷാജി പെരുംകുളം, സംസ്ഥാന കമ്മറ്റി അംഗം രമേശ് ചൊവ്വല്ലൂർ, ബി.കെ.എം.യു മണ്ഡലം സെക്രട്ടറി സുരേന്ദ്രൻ കരീപ്ര എന്നിവർ സംസാരിച്ചു.ജില്ലാ കമ്മറ്റി അംഗം യമുനാ മോഹൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ : രാമചന്ദ്രൻ കരീപ്ര (പ്രസിഡന്റ് ),ജയൻ പെരുംകുളം (സെക്രട്ടറി),സുഭാഷ് (വർക്കിംഗ് പ്രസിഡന്റ് ).