book-release
കെ.കെ. നിസാറിന്റെ 'താക്കീത്' എന്ന സമൂഹ്യ വിമർശന ഗ്രന്ഥം ജി.എസ്.ജയലാൽ എം.എൽ.എ കവി ബാബു പാക്കനാർക്ക് നൽകി പ്രകാശനം ചെയ്യുന്നു

കൊല്ലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുൻ ജില്ലാ സെക്രട്ടറിയും പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ കെ.കെ. നിസാറിന്റെ സാമൂഹ്യ വിമർശന ഗ്രന്ഥം 'താക്കീത്' ജി.എസ്. ജയലാൽ എം.എൽ.എ പ്രകാശനം ചെയ്തു. കവി ബാബു പാക്കനാർ പുസ്തകം ഏറ്റുവാങ്ങി. ചാത്തന്നൂർ ലക്ഷ്മി ഹാളിൽ നടന്ന പുസ്തക പ്രകാശന സമ്മേളനത്തിൽ നോവലിസ്റ്റ് രമണിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രനടൻ കെ.സി.ബിജു, കവയിത്രി ജസിയാ ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.