 
തൊടിയൂർ: കവിത എന്ത്, എന്തിന് എന്ന വിഷയത്തിൽ കരുനാഗപ്പള്ളി സർഗചേതന സെമിനാർ സംഘടിപ്പിച്ചു. കന്നേറ്റി ധന്വന്തരി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഡോ.എം.ജമാലുദ്ദീൻ കുഞ്ഞ് വിഷയാവതരണം നടത്തി. സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ആദിനാട് തുളസിനന്ദി പറഞ്ഞു. ഡി.വിജയലക്ഷ്മി, തോപ്പിൽ ലത്തീഫ് ,രെജു എസ്.കരുനാഗപ്പള്ളി, ജെ.പി.പാവുമ്പ, തൊടിയൂർ വസന്തകുമാരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജയചന്ദ്രൻ തൊടിയൂർ നന്ദി പറഞ്ഞു. കഥാപ്രസംഗ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കടയ്ക്കോട് വിശ്വംഭരൻ സ്മാരക പുരസ്കാര ജേതാവ് തൊടിയൂർ വസന്തകുമാരിയെയും സംസ്ഥാന - ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ സ്വർണം നേടിയ എ.നസീം ബീവിയെയും ചടങ്ങിൽ ആദരിച്ചു.