photo
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രമൈതാനത്ത് ആരംഭിച്ച മെഡിക്കൽ ക്യാമ്പ് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സത്യൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച്, സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെയും ഓച്ചിറ സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് 27 വരെ നടക്കും. ക്ഷേത്ര മൈതാനത്തിലെ പൊലീസ് കണ്ട്രോൾ റൂമിന് പടിഞ്ഞാറ് വശത്തുള്ള താത്കാലിക ഹോമിയോ ഡിസ്പെൻസറിയിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ക്യാമ്പ്. ക്ഷേത്രഭരണസമിതി പ്രസിഡന്റ്‌ സത്യൻ തോട്ടത്തിൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി അംഗമായ ദിലീപ് ശങ്കർ, ക്യാമ്പ് കൺവീനർ ഡോ.കെ.ബി.സുബിമോൾ (ചീഫ് മെഡിക്കൽ ഓഫീസർ,സർക്കാർ ഹോമിയോ ഡിസ്പെൻസറി, ഓച്ചിറ)
എന്നിവർ പങ്കെടുത്തു.
ഭക്തജനങ്ങൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സി.എസ്.പ്രദീപ്‌ അറിയിച്ചു.