ppp

കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ വനിതാ സംഘം, കുമാരി സംഘം സംയുക്ത സമ്മേളനവും തിരഞ്ഞെടുപ്പും വനിതാസംഘം കേന്ദ്ര സമിതി പ്രസിഡന്റ്‌ അഡ്വ. സംഗീത വിശ്വനാഥ്‌ ഉദ്ഘാടനം ചെയ്തു. കുണ്ടറ യൂണിയൻ പ്രസിഡന്റ്‌ ഡോ. ജി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം കേന്ദ്ര സമിതി അംഗം ഷൈലജ രവീന്ദ്രൻ, വനിതാസംഘം കുണ്ടറ യൂണിയൻ ചെയർമാൻ ശ്രീലത ഗുരുപ്രസാദ്, യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി, വനിതാ സംഘം കോ ഓർഡിനേറ്റർ എസ്. അനിൽകുമാർ, യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സിബു വൈഷ്ണവ്, യൂണിയൻ കൗൺസിലർമാരായ വി. ഹനീഷ്, പ്രിൻസ് സത്യൻ, പുഷ്പ പ്രതാപ്, ജി. ലിബു, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം വി. സജീവ്, വനിതാ സംഘം കുണ്ടറ യൂണിയൻ കൺവീനർ സച്ചു തുടങ്ങിയവർ സംസാരിച്ചു.