premjith

എഴുകോൺ: ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജീവന് ഗുരുതര പരിക്കേറ്റു. നെടുവത്തൂർ പിണറ്റിൻമൂട് കൊതുമ്പിൽ പ്രസീദ ഭവനിൽ പ്രസാദിന്റെയും സുധർമ്മയുടെയും മകൻ പ്രേംജിത്താണ് (25, ഉണ്ണി) മരിച്ചത്. ഇന്നലെ പുലർച്ചെ എഴുകോൺ ഇലഞ്ഞിക്കോട്ടായിരുന്നു അപകടം. സ്വകാര്യ ആവശ്യത്തിന് കല്ലടയിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടം.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. പ്രേംജിത്തിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെൽഡിംഗ് തൊഴിലാളിയായ ഇയാൾ അവിവാഹിതനാണ്. ജീവൻ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.