
തഴവ : അശാസ്ത്രീയവും മാനദണ്ഡ വിരുദ്ധവുമായ വാർഡ് വിഭജനത്തിൽ പ്രതിഷേധിച്ച് തഴവ പാവുമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ തഴവ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി ധർണ ഉദ്ഘാടനം ചെയ്തു. തഴവ മണ്ഡലം പ്രസിഡന്റ് തഴവബിജു അദ്ധ്യക്ഷനായി. പാവുമ്പ മണ്ഡലം പ്രസിഡന്റ് തുളസിധരൻ, ഡി.സി.സി ജനറൽ സെക്രട്ടറി രമാഗോപാലകൃഷ്ണൻ, അഡ്വ.എം.എ.ആസാദ്, കെ.പി.രാജൻ, അഡ്വ.അനിൽകുമാർ, മണിലാൽ എസ്.ചക്കാലത്തറ, മേലൂട്ട് പ്രസന്നകുമാർ, ഖലീൽ പൂയപ്പള്ളി, മായാ സുരേഷ് എന്നിവർ സംസാരിച്ചു. കൈപ്ളേത്ത് ഗോപാലകൃഷ്ണൻ, റാഷിദ് വാലയിൽ,മണികണ്ഠൻ, ശശിധരൻ പിള്ള, അനി തെങ്ങുവച്ചന്റയ്യത്,പാവുമ്പ സുനിൽ, സലിം ചെറുകര, ദിവാകരൻ,നാദിർഷ, അജേഷ് കുമാർ, ഷാമില കടത്തൂർ, ബീഗം ജസീന, മുകേഷ്,മിനി മണികണ്ഠൻ, നിസ തൈക്കൂട്ടത്തിൽ, സൈനുദ്ദീൻ, വത്സല, നിഹാദ് ഇസ്മയിൽ തടത്തിൽ തുടങ്ങി നിരവധി പേർ മാർച്ചിന് നേതൃത്വം നൽകി.