d

കൊല്ലം: കേരള സംസ്ഥാന പേരന്റ് ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാനതല മാതൃകാ അദ്ധ്യാപക പുരസ്കാരത്തിന് വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ജി.ആർ.അഭിലാഷ് അർഹനായി. കൊല്ലം പുത്തൂർ ഇടവട്ടം കെ.എസ്.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ട്രോണിക്സ് വിഭാഗം അദ്ധ്യാപകനാണ്.

അദ്ധ്യാപനത്തോടൊപ്പം സാമൂഹിക ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ്. ഡിസംബർ 22ന് തൃശൂർ കേരള സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന പി.ടി.എ സമ്മേളനത്തിൽ ഐ.എം.ജി ഡയറക്ടറും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ പുരസ്കാരം സമ്മാനിക്കും.