 ഡിസംബർ 2 മുതൽ 6 വരെ

കൊല്ലം: കേരളകൗമുദിയുടെയും ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കാർഡിയോളജി ആൻഡ് കാർഡിയോതൊറാസിക് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശങ്കേഴ്സ് ആശുപത്രിയിൽ ഡിസംബർ 2 മുതൽ 6 വരെയാണ് ക്യാമ്പ്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയാകും കൺസൾട്ടേഷൻ. ശങ്കേഴ്സിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജീൻ ചക്കാലയ്ക്കൽ പോൾ, കാർഡിയാക് സർജൻ ഡോ. ആകാശ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.

ഹൃദ്രോഗങ്ങൾക്ക് സാധാരണക്കാർക്കും പാവപ്പെട്ടവർക്കും കൂടുതൽ മെച്ചപ്പെട്ട ചികിത്സ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൊറോണറി ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പെരിഫറൽ ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി, കോംപ്ലക്സ് ആൻജിയോപ്ലാസ്റ്റി, റീനൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, യൂട്ടറെയ്ൻ ആർട്രി എമ്പോളൈസേഷൻ, പ്രോസ്റ്റേറ്റ് ആർട്രി എമ്പോളൈസേഷൻ എന്നിവയ്ക്ക് പുറമേ സി.എ.ബി.ജി (ബൈപ്പാസ് സർജറി), പെറിഫറൽ ബൈപ്പാസ്, എ.എസ്.ഡി ക്ളോഷർ, വി.എസ്.ഡി ക്ളോഷർ, വാൽവ് മാറ്റിവയ്ക്കൽ, വാൽവ് റിപ്പയർ എന്നീ അതിനൂതന ശസ്ത്രക്രിയകളും ശങ്കേഴ്സിലുണ്ട്.

ചികിത്സാ പദ്ധതികളുടെ ആനുകൂല്യം

പ്രയോജനപ്പെടുത്താം

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇ.എസ്.ഐ, വി.എസ്.എസ്.സി, കെ.എം.എം.എൽ, ഇന്ത്യൻ റെയിൽവേ എന്നീ സ്ഥാപനങ്ങളുടെ മെഡിക്കൽ ഇൻഷ്വറൻസ് ഉള്ളവർക്കും ക്യാമ്പ് പ്രയോജനപ്പെടുത്താം. ഇതിന് പുറമേ 26 ഓളം കമ്പനികളുടെ ഇൻഷ്വറൻസ് സൗകര്യവും ലഭ്യമാണ്.

ക്യാമ്പിൽ

 കൺസൾട്ടേഷനും ഇ.സി.ജിയും സൗജന്യം
 എക്കോ, ടി.എം.ടി പരിശോധനകൾക്ക് 40 % ഇളവ്
 ആൻജിയോഗ്രാമിനും ആൻജിയോ പ്ലാസ്റ്റിക്കും 25 % ഇളവ്

24 മണിക്കൂറും കാർഡിയോളജിസ്റ്റും

കാർഡിയാക് സർജനും

ജില്ലയിൽ കാർഡിയോളജിസ്റ്റിന്റെയും കാർഡിയാക് സർജന്റെയും സേവനം 24 മണിക്കൂറും ലഭിക്കുന്ന ഏക ആശുപത്രി ശങ്കേഴ്സാണ്. അതുകൊണ്ട് തന്നെ ഹൃദയസംബന്ധമായ ഏത് അടിയന്തര ശസ്ത്രക്രിയയും ചികിത്സയും ശങ്കേഴ്സിൽ ഏത് സമയവും ലഭ്യമാണ്.

വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 0474 2756000