wstee-
മൂലക്കടയിലെ ജനവാസ മേഖലയിൽ തള്ളിയ കോഴിയുടെ അറവ് മാലിന്യം.

പത്തനാപുരം: ജനവാസ മേഖലയിൽ ഒരു ലോറി അറവ് മാലിന്യം തള്ളിയതായി പരാതി. ദുർഗന്ധവും പ്രാണി ശല്യവും കാരണം നാട്ടുകാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ കുണ്ടയം മൂലക്കടയിൽ കുറ്റിമൂട്ടിൽ കടവിലാണ് ടിപ്പർ ലോറിയിലെത്തിയവർ ഇരുളിന്റെ മറവിൽ കോഴിയുടെ അറവ് അവശിഷ്ടങ്ങൾ തള്ളിയത് .കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് അറവ് അവശിഷ്ടങ്ങൾ തള്ളിയിരിക്കുന്നത് .വെള്ള സ്വിഫ്റ്റ് കാറിന്റെ അകമ്പടിയിൽ വലിയ ടിപ്പറിലാണ് രണ്ട് ടണ്ണിലധികം അവശിഷ്ടങ്ങൾ കൊണ്ടുവന്നതെന്ന് ലഭ്യമായ സി.സി.ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ് .അൻപത് മീറ്ററോളം ചുറ്റളവിൽ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ് .സമീപ പ്രദേശങ്ങളിലെങ്ങും രൂക്ഷമായ ദുർഗന്ധം വമിക്കുന്നതിനാൽ മൂക്കുപൊത്താതെ ഇവിടങ്ങളിൽ നിൽക്കാൻ പോലും കഴിയുന്നില്ല .നാട്ടുകാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും മറ്റും വിവരമറിയിച്ചതിനാൽ വേണ്ട നടപടികൾ ആരംഭിച്ചു.