akpu-

കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കപ്പെട്ട പ്രേരക്മാരെ ജീവനക്കാരായി അംഗീകരിച്ച് മിനിമം വേതനം നൽകണമെന്ന് ഓൾ കേരള പ്രേരക് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു.

ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ഗ്രാറ്റുവിറ്റി അടക്കമുള്ള റിട്ടയർമെന്റ് ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും വിരമിക്കൽ പ്രായം പാർട്ട് ടൈം സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായത്തിന് സമാനമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു. ഡോൺ.വി.രാജ് അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു, എ.കെ.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ജി.രാജീവ്, കെ.പി.ദിനേശ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോൺ.വി.രാജ് (പ്രസിഡന്റ്) കെ.പി.ദിനേശ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.