 
കൊല്ലം: ഫെഡറേഷൻ ഒഫ് പ്രൈവറ്റ് സ്കൂൾസ് ആൻഡ് അസോസിയേഷൻസ് ബെസ്റ്റ് ടീച്ചർ പുരസ്കാരത്തിന് പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ വൈസ് പ്രിൻസിപ്പലും കോ ഓർഡിനേറ്ററുമായ ലിമി അർഹയായി. 20 വർഷത്തെ മികവുറ്റ അദ്ധ്യാപനത്തിനും അക്കാഡമിക് സംഘാടനത്തിനുമാണ് അംഗീകാരം. കൊച്ചി ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽനടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി.
സിദ്ധാർത്ഥ സെൻട്രൽ സ്കൂളിന് സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച വിദ്യാലയം എന്ന പുരസ്കാരവും ലഭിച്ചു.
ഫാപ് അഖിലേന്ത്യ പ്രസിഡന്റ് ഡോ. ജഗ്ജിത് സിംഗ്, ടി.ജെ. വിനോദ് എം.എൽ.എ, മുൻ ഡി.ജി.പി ലോകനാഥ് ബഹ്റ, ചണ്ഡിഗഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ജിദ് അമർ പ്രതാപ് സിംഗ് എന്നിവർ അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുത്തു.