
പോരുവഴി: ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എക്സ‌്‌റേ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ പിള്ള അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനൽ കുമാർ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഹന കെ.മുഹമ്മദ് നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രതീഷ്, ഷീജ, ബ്ലോക്ക് ഡിവിഷൻ മെമ്പർ തുണ്ടിൽ നൗഷാദ്, ബ്ലോക്ക് മെമ്പർമാരായ വൈ.ഷാജഹാൻ, ലതാ രവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത, ടൗൺ വാർഡ് മെമ്പർ രജനി, ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമ ബീവി, എച്ച്.എം.സി മെമ്പർമാരായ സോമൻ പിള്ള, മുഹമ്മദ് ഖുറേഷി ആശുപത്രിയിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.