
കൊല്ലം: കടപ്പാക്കട ജനനി നഗർ ഒന്നിൽ റിട്ട. പൊലീസ് സൂപ്രണ്ട് കെ.എൻ.രവികുമാർ (83) നിര്യാതനായി. കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറിയും നിലവിൽ കൊല്ലം സിറ്റി പൊലീസ് വെൽഫെയർ അസോ. രക്ഷാധികാരിയുമായിരുന്നു. കൊല്ലം എൽഡേഴ്സ് ഫാറം പ്രസിഡന്റായും സെക്രട്ടറിയായും നിരവധി തവണ സേവനം അനുഷ്ഠിച്ചു. സീനിയർ സിറ്റിസൺസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കടപ്പാക്കട ജനനി നഗർ റസിഡന്റ്സ് അസോസിയേഷന്റെ സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: പ്രസന്ന രവികുമാർ. മക്കൾ: ഇന്ദു ബിജു (ഷാർജ), വിനു രവികുമാർ (മാനേജർ, ധനലക്ഷ്മി ബാങ്ക്, ദേശം). മരുമക്കൾ: ബിജു പ്രഭാകരൻ (എൻജിനിയർ, ഷാർജ), വിനു വിജയൻ (അസി. പ്രൊഫസർ, കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ്, പുന്നപ്ര). സഞ്ചയനം 30ന് രാവിലെ 8ന്.