
കരുനാഗപ്പള്ളി: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സബർമതി ഗ്രന്ഥശാല, സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വീട്ടിൽ ഒരു ഭരണഘടന ക്യാമ്പയിന് തുടക്കമായി. ഗ്രന്ഥശാല അംഗങ്ങളുടെ വീടുകളിൽ ഭരണഘടനയുടെ ആമുഖം എത്തിച്ചു നൽകുന്നതാണ് പരിപാടി. ക്യാമ്പയിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത് മിഷ
അദ്ധ്യക്ഷനായി. നബീദ് മുഖ്യപ്രഭാഷണം നടത്തി.ഗ്രന്ഥശാലാ കമ്മിറ്റി അംഗം വി.അരവിന്ദകുമാർ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ, ഭാരവാഹികളായ വി.കെ.രാജേന്ദ്രൻ, രാജേഷ്പുലരി, സുനിൽപൂമുറ്റം, ശബരീനാഥ്, ഗോപൻ ജി നാഥ്,ലൈബ്രേറിയൻ സുമി സുൽത്താൻ എന്നിവർ സംസാരിച്ചു. ക്യാമ്പയിൻ ഇന്ന് സമാപിക്കും. കായികതാരം ശ്യാം സബർമതിയെ ചടങ്ങിൽ ആദരിച്ചു.