കൊല്ലം: പാറ്റൂർ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനിയറിംഗ് നർക്കോർട്ടിക് സെൽ ആലപ്പുഴയുമായി സഹകരിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ശാസ്ത്ര രംഗത്തെ നൂതന ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള വർക്കിംഗ് മോഡൽ, ലഹരിവിമുക്ത ബോധവത്കരണം എന്ന ആശയത്തിലൂന്നിയുള്ള പോസ്റ്റർ ഡിസൈനിംഗ്, നിർമ്മിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള ഐഡിയത്തോൺ എന്നീ വിഷയങ്ങളിലുള്ള മത്സരം 30ന് നടക്കും. അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് പ്രൈസും മറ്റ് സമ്മാനങ്ങളും ലഭിക്കും.
വേദിയിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 8075376012, 9446014317. വൈബ് സൈറ്റ്: www.sbce.ac.in.