കൊട്ടാരക്കര: ചെറുകഥാകൃത്ത് അനൂപ് അന്നൂരിന്റെ കഥാസമാഹാരമായ രാമരാജ്യത്തിലെ പുലിയുടെ രണ്ടാമത് പതിപ്പിന്റെ പ്രകാശനവും സാഹിത്യ ചർച്ചയും സംസ്കാരയുടെ നേതൃത്വത്തിൽ കൊട്ടാരക്കര സി.പി.കെ.പി ലൈബ്രറി ഹാളിൽ നടന്നു. നഗരസഭ ചെയർമാൻ എസ്.ആർ. രമേശ് ഉദ്ഘാടനം ചെയ്തു. സംസ്കാര ചെയർമാൻ ഡോ. പി.എൻ.ഗംഗാധരൻനായർ അദ്ധ്യക്ഷനായി. നോവലിസ്റ്റ് ബിനീഷ് പുതുപ്പണം പുസ്തക പ്രകാശനം ചലച്ചിത്ര നിർമ്മാതാവ് അഡ്വ. അമ്പലക്കര അനിലിന് പുസ്തകം കൈമാറി നിർവഹിച്ചു. പുസ്തക ചർച്ചക്ക് ബിനീഷ് പുതുപ്പണം വിഷയം അവതരിപ്പിച്ചു. ഡോ.എസ്. മുരളീധരൻനായർ, സജീവ് നെടുമൺകാവ്, സജാ ഹുസൈൻ, ജി.കലാധരൻ, രാഹുൽ ശങ്കുണ്ണി, ലത പയ്യാളിൽ, അമ്പലക്കര അനിൽകുമാർ, ലതിക വിജയകുമാർ, ഷാജി അലക്സ് , കെ.ബാലൻ, ശശിധരൻപിള്ള, ടി. രാമചന്ദ്രൻ, റെജി പാങ്ങോട്, കെ.മോഹനൻപിള്ള തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.