കൊല്ലം: കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ജില്ലഭരണകൂടത്തിന് കീഴിൽ സാമൂഹ്യനീതി, ടൂറിസം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നിവയിലും, ഗ്രാഫിക് ഡിസൈനർ, കണ്ടന്റ് റൈറ്റിംഗ് വിഭാഗങ്ങളിലുമായാണ് അവസരങ്ങൾ. കരിയർ വളർച്ചക്കും വ്യക്തി വികാസത്തിനും ഉതകുന്ന രീതിയിലാണ് ഇന്റേൺഷിപ്പ് വിഭാവനം ചെയ്തിട്ടുള്ളത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ സംവിധാനത്തെക്കുറിച്ചറിയാനും ജില്ലയിലെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമാകാനും കഴിയും. ഇന്റേൺഷിപ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. താൽപര്യമുള്ളവർ https://docs.google.com/forms/d/1ZY-ROnPaR5erwI7pa2wqhTKaHtR3O6iEFyUFJgKmaPA/edit എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകണം. ഫോൺ: 8089570764.