cpm
സി.പി.എം നെടുവത്തൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന വനിതകളുടെ കൈ കൊട്ടിക്കളി ഏരിയ സെക്രട്ടറി ജെ.രാമാനുജൻ ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : 26,27,28 ഡിസംബർ 1 തീയതികളിൽ പൊരീയ്ക്കലിൽ ചേരുന്ന സി.പി.എം നെടുവത്തൂർ ഏരിയ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. വൈകിട്ട് പതാകജാഥകൾ വെളിയം കായില കൊച്ചുകുട്ടൻ, പുത്തൂർ കാരിക്കൽ കെ.കെ.ബാബു എന്നിവരുടെ രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്ന് ആരംഭിക്കും. കെ.രാജഗോപാൽ, എസ്.ആർ.അരുൺ ബാബു എന്നിവർ ഉദ്ഘാടനം ചെയ്യും. എച്ച്.ആർ. പ്രമോദ്, സി.അനിൽകുമാർ എന്നിവർ ക്യാപ്ടന്മാരാകും.

ദീപശിഖാ ജാഥ നെടുമൺകാവ് ശ്രീരാജ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടങ്ങും. പി.എ.എബ്രഹാം ഉദ്ഘാടനം ചെയ്യും. വി.കെ.ആദർശ്കുമാർ ക്യാപ്ടനാകും.

കൊടിമര ജാഥ കൈതക്കോട് ദേവദത്തൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടങ്ങും. ഏരിയ സെക്രട്ടറി ജെ.രാമാനുജൻ ഉദ്ഘാടനം ചെയ്യും. കെ.ജയൻ ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ 9ന് പ്രതിനിധി സമ്മേളനം ആർ.ശിവാനന്ദൻ നഗറിൽ കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. റെഡ് വാളണ്ടിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും ഡിസംബർ 1 ന് വൈകിട്ട് 4ന് ഡോ.ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പൊതു സമ്മേളനത്തിൽ വച്ച് കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നിർവഹിക്കും

സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിനരാത്രങ്ങളിൽ പൊരീയ്ക്കൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വൻ പൊതുജന പങ്കാളിത്തത്തോടെ കലാകായിക മത്സരങ്ങൾ നടന്നു. 32 ടീമുകൾ പങ്കെടുത്ത ഫുട്ബോൾ ടൂർണ്ണമെന്റ് ഏരിയ കമ്മിറ്റിയംഗം എസ്.ആർ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

സുഡാൻ എഫ്.സി വിജയികളായി. നൈറ്റ് കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് ജില്ലാ കമ്മിറ്റി അംഗം എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എ.എബ്രഹാം,ആർ. രാജസേനൻ,അമീഷ് ബാബു എന്നിവർ സംസാരിച്ചു. 20 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പി.സി.സി കുളക്കട വിജയികളായി. വനിതകളുടെ മെഗാ കൈകൊട്ടിക്കളി മത്സരം നെടുവത്തൂർ ഏരിയ കമ്മിറ്റി സെക്രട്ടറി ജെ.രാമാനുജൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.രാധാകൃഷ്ണൻ, കെ. ജയൻ,അഷിത എന്നിവർ സംസാരിച്ചു

20 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ശ്രീ വിനായക പാങ്ങോട് ടീം വിജയികളായി.