
കൊല്ലം: പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ വൃശ്ചികോത്സവം തൊഴാൻ വൻ ഭക്തജന തിരക്ക്. ഇന്നലെ രാവിലെ മുതൽ അഭൂതപൂർവമായ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരങ്ങളാണ് എത്തിയത്. ക്ഷേത്ര പരിസരത്ത് ഒരുക്കിയ വ്യാപാരമേളയിലും തിരക്ക് അനുഭവപ്പെട്ടു.
കരുനാഗപ്പള്ളിയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ ബസിലും വൻ തിരക്കായിരുന്നു. പതിവ് പൂജകൾക്ക് പുറമേ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ദശാക്ഷരീഹോമം, കലശാഭിഷേകം, തോറ്റം പാട്ട് എന്നിവ നടന്നു. ഉച്ചയ്ക്ക് 12നും രാത്രി 10നും നൃത്ത നൃത്യങ്ങൾ അരങ്ങേറി.
ക്ഷേത്രത്തിൽ ഇന്ന്
രാവിലെ 6.30ന് സപ്തദശ കലശപൂജ, 8ന് കാഴ്ച ശീവേലി, 11ന് പന്തീരുനാഴി മഹാനിവേദ്യം, തോറ്റംപാട്ട്, വൈകിട്ട് 5.30ന് തങ്കഅങ്കിക്ക് വരവേൽപ്പ്, പള്ളിവേട്ട, പള്ളിനിദ്ര.