ccc
ഏരൂരിൽ ആരംഭിച്ച സി.പി.എം അഞ്ചൽ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം മുൻ എം.പി കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: സി.പി.എം അഞ്ചൽ ഏരിയാ സമ്മേളനം ഏരൂരിൽ ആരംഭിച്ചു. ഭാരതീപുരത്ത് ഓയിൽ ഫാം കൺവെൻഷൻ സെന്ററിലെ (അഡ്വ.പി.ലാലാജി ബാബു നഗറിൽ) ആരംഭിച്ച പ്രതിനിധി സമ്മേളനം മുൻ എം.പി കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.ബാബുപണിക്കർ അദ്ധ്യക്ഷനായി. വി.എസ്.സതീഷ് രക്തസാക്ഷി പ്രമേയവും പി.അനിൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ കമ്മറ്റി സെക്രട്ടറി ഡി.വിശ്വസേനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ജില്ലാകമ്മറ്റി സെക്രട്ടറി
എസ്.സുദേവൻ, സംസ്ഥാന കമ്മിറ്റിയംഗം എസ്.രാജേന്ദ്രൻ,ജില്ലാസെക്രട്ടേറിയറ്റംഗങ്ങൾ എസ്. ജയമോഹൻ,ജോർജ്ജ്മാത്യു.
എസ് .വിക്രമൻ,സി .ബാൾഡ്‌വിൻ, സി.രാധാമണി,ജില്ലാ കമ്മറ്റിയംഗങ്ങൾ കെ.ബാബുപണിക്കർ,എസ്. ബിജു, സുജാചന്ദ്രബാബു , എം.എ.രാജഗോപാൽ, രഞ്ജു സുരേഷ്, ജി.പ്രമോദ്, , മുതിർന്ന സി.പി.എം നേതാവ് എസ്. ദേവദാസൻ എന്നിവർ പങ്കെടുത്തു. സംഘടാക സമിതി സെക്രട്ടറി ടി.അജയൻ സ്വാഗതവും എസ്. ഗോപകുമാ‌‌ർ നന്ദിയും പറഞ്ഞു.