അഞ്ചൽ: എൺപത് ഗ്രാമിലേറെ എം.ഡി.എം.എയുമായി രണ്ടുപേരെ കൊല്ലം ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്ന് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ അഞ്ചൽ ബൈപ്പാസിൽ വച്ച് അഞ്ചൽ കോട്ടവിള വീട്ടിൽ ഷിജുവിന്റെ (35) ഓട്ടോറിക്ഷ ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് തടയുകയായിരുന്നു. ഓട്ടോയുടെ ഡാഷ് ബോർഡിൽ നിന്ന് നാല് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ഏറം കളീലിൽക്കടയിൽ പച്ചക്കറി കട നടത്തുന്ന സാജന്റെ വാടകവീട്ടിൽ ഷൂവിൽ ഒളുപ്പിച്ചുവച്ചിരുന്ന എൺപത്തിയൊന്ന് ഗ്രാമോളം എം.ഡി.എം.എ കണ്ടെത്തി. ദിവസങ്ങളായി സാജനും ഷിജുവും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു.