കൊട്ടാരക്കര: കേരളകൗമുദിയും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന ഗതാഗത ബോധവത്കരണ സെമിനാർ ഇന്ന് കൊട്ടാരക്കര കരിക്കം ഇന്റർനാഷണൽ പബ്ളിക് സ്കൂളിൽ നടക്കും. റോഡ് മര്യാദകൾ പാലിക്കേണ്ടതിന്റെ ആവശ്യകത, ചെറിയ പ്രായത്തിൽ തന്നെ ഗതാഗത സംവിധാനങ്ങളെപ്പറ്റി കുട്ടികളിൽ അവബോധം വളർത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
വാഹനം ഓടിക്കുമ്പോൾ കൈക്കൊള്ളേണ്ട മുൻകരുതലുകൾ, ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത, ലഹരി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത, ജീവിതത്തിലുടനീളം റോഡ് നിയമങ്ങളെപ്പറ്റി അവബോധം ഉണ്ടാകണമെന്ന തിരിച്ചറിവ്, നിരത്തിൽ ഇനിയൊരു ജീവൻപോലും പൊലിയരുതെന്ന ചിന്ത എന്നിവ സെമിനാറിൽ ചർച്ച ചെയ്യും. ഉച്ചയ്ക്ക് 1.45ന് കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് സെമിനാർ ഉദ്ഘാടനം ചെയ്യും. സ്കൂൾ ഡയറക്ടർ സൂസൻ എബ്രഹാം അദ്ധ്യക്ഷയാകും. കരിക്കം ഇന്റർനാഷണൽ പബ്ളിക് സ്കൂൾ ചെയർമാൻ ഡോ. എബ്രഹാം കരിക്കം സ്വാഗതം പറയും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ.കരൻ ബോധവത്കരണ ക്ളാസ് നയിക്കും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ടി.എൽ.സന്തോഷ് കുമാർ, ബി.ബിജു എന്നിവർ ബോധവത്കരണ സന്ദേശം നൽകും. പ്രിൻസിപ്പൽ ഷിബി ജോൺസൺ, സ്കൂൾ ഡയറക്ടർ സൂസൻ എബ്രഹാം, അഡ്മിനിസ്ട്രേറ്റർ നിഷ.വി.രാജൻ, കേരളകൗമുദി റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ എന്നിവർ സംസാരിക്കും.