കുണ്ടറ: കിഴക്കേ കല്ലട പഞ്ചായത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, ക്യു 1427 നമ്പർ കല്ലട റൂറൽ സഹകരണ സംഘത്തിന്റെ
കൊടുവിള ശാഖ മന്ദിരം ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നാളെ വൈകിട്ട് 4 ന് നിർവഹിക്കും. സംഘം പ്രസിഡന്റ് കല്ലട വിജയൻ
അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്കർ ഉദ്ഘാടനവും കോവൂർ കുഞ്ഞുമോൻ എം.എൽ.എ ആദ്യ നിക്ഷേപം സ്വീകരിക്കലും നിർവഹിക്കും. പി.സി.വിഷ്‌ണുനാഥ് എം.എൽ.എ ആദ്യ സ്വർണ്ണപ്പണയം സ്വീകരിക്കും.
കൊല്ലം ജോയിന്റ് രജിസ്ട്രാർ എം. അബ്ദുൾ ഹലിം ആദ്യ വായ്‌പ വിതരണം നിർവഹിക്കും. മിസലേനിയസ് സഹകരണ സംഘം അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ കോൺട്രാക്ടർ ആർ. അജയലാലിനെ ആദരിക്കും. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. കൊല്ലം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കെ.സി. രാജൻ ആദരവ് നിർവഹിക്കും.
സംഘം സെക്രട്ടറി എസ്. ജയാംബിക സ്വാഗതവും ബ്രാഞ്ച് മാനേജർ കെ.ആർ. അരുൺ നന്ദിയും പറയും. പത്രസമ്മേളനത്തിൽ പ്രസിഡന്റിനും സെക്രട്ടറിക്കുമൊപ്പം ഭരണസമിതി അംഗങ്ങളായ കെ. റോയി, റിട്ട. ക്യാപ്ടൻ എസ്. വർഗീസ്, ജി. വേണുഗോപാലൻ നായർ,
ആർ. രവീന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.