
കൊല്ലം: ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായ സജി ചെറിയാൻ ഭരണഘടനയെ വെല്ലുവിളിച്ചിട്ടും മന്ത്രിസഭയിൽ തുടരുന്നത് പിണറായി വിജയന് മോദി പ്രീതി ലഭിക്കുന്നതിന് വേണ്ടിയാണെന്ന് മുൻ മന്ത്രി വി.എസ്.ശിവകുമാർ.
ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുക, ജനാധിപത്യ അവകാശങ്ങൾക്ക് നേരെയുള്ള സർക്കാരുകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സിയിൽ നടത്തിയ ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷത, സോഷ്യലിസം എന്നീ മൂല്യങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ അഭിവാജ്യ ഘടകങ്ങളാണെന്ന സുപ്രീം കോടതിയുടെ അഭിപ്രായം ഇന്ത്യൻ ഭരണഘടന ഇല്ലാതാക്കി രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനുള്ള മോദി സർക്കാരിന്റെ നീക്കത്തിന് തിരിച്ചടിയാണ്. ഇന്ത്യയുടെ നട്ടെല്ലായ ഭരണഘടന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉള്ളിടത്തോളംകാലം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും വി.എസ്.ശിവകുമാർ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, ഡി.സി.സി ഭാരവാഹികളായ എസ്.വിപിനചന്ദ്രൻ, ചിറ്റുമൂല നാസർ, എൻ.ഉണ്ണിക്കൃഷ്ണൻ, പി.നൂറുദ്ദീൻകുട്ടി, ടി.തങ്കച്ചൻ, പള്ളിത്തോപ്പിൽ ഷിബു, കായിക്കര നവാബ്, എസ്.ശ്രീകുമാർ, നജീം മണ്ണേൽ, എം.എം.സഞ്ജീവ് കുമാർ. ബി.ത്രിദീപ് കുമാർ, പ്രതീഷ് കുമാർ, കൃഷ്ണവേണി ശർമ്മ, യു.വഹീദ, വെഞ്ചേമ്പ് സുരേന്ദ്രൻ, ജി.ആർ.കൃഷ്ണകുമാർ, ഡി.ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, പാലത്തറ രാജീവ്, ബിജു വിശ്വരാജൻ, രാജു.ഡി.പണിക്കർ, ആർ.രമണൻ, പി.ആർ.പ്രതാപചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.