photo
ഡി. വിശ്വസേനൻ

അഞ്ചൽ: ഡി.വിശ്വസേനനെ സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഏരൂർ ഭാരതീപുരത്ത് നടന്നുവരുന്ന സി.പി.എം ഏരിയാ സമ്മേളനത്തിലാണ് തിരഞ്ഞെടുത്തത്. തുടർച്ചയായി മൂന്നാം തവണയാണ് ഇദ്ദേഹത്തെ സെക്രറിയായി തിരഞ്ഞെടുത്തത്. കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗമായ വിശ്വസേനൻ, ഏരൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുകൂടിയാണ്. 29ന് ആലഞ്ചേരിയിൽ നടക്കുന്ന സമാപന സമ്മേളനം എൽ‌.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ നടത്തിപ്പിനായി ഡി.വിശ്വസേനൻ പ്രസിഡന്റും ടി.അജയൻ സെക്രട്ടറിയുമായി സംഘാടക സമിതി പ്രവർത്തിക്കുന്നു.