 
ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഒ.പി.ടിക്കറ്റിന് 5 രൂപയിൽ നിന്ന് 10 രൂപയായി വർദ്ധിപ്പിച്ചു. ഉച്ചയ്ക്ക് 1 മുതൽ രാവിലെ 8 വരെ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്കാണ് ഒ.പി ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചത്. ഒക്ടോബർ 1 മുതലാണ് ചാർജ് വർദ്ധനവ് നിലവിൽ വന്നത്. ഒ.പി സമയത്ത് ഡോക്ടറിനെ കാണുന്നതിന് ടിക്കറ്റിന് 5 രൂപ മാത്രമാണുള്ളത്. ഒ.പിയില്ലാത്ത സമയങ്ങളിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്‌ക്കെത്തുന്നവരാണ് അമിത ചാർജ് നൽകേണ്ടി വരുന്നത്. ആശുപത്രി വികസനത്തിനും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനുമായി ഫണ്ട് കണ്ടെത്തുന്നതിനാണ് ആശുപത്രി വികസന സമിതി ചാർജ് വർദ്ധിപ്പിച്ചെതെന്നാണ് അധികൃതരുടെ വാദം.
എക്സ്റേ യൂണിറ്റ് രാത്രിയിലില്ല
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു വർഷത്തിലധികമായി നിറുത്തിവച്ചിരുന്ന എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങിയെങ്കിലും രാത്രിയിൽ പ്രവർത്തനമില്ല.
താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും എക്സ്റേ യൂണിറ്റ് പ്രവർത്തിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കണം.
എം.വൈ.നിസാർ
കോൺഗ്രസ് ശാസ്താംകോട്ട
പടിഞ്ഞാറ് മണ്ഡലം പ്രസിഡന്റ്