 
കൊല്ലം: മുണ്ടക്കൈ, ചൂരൽമല മേഖലയ്ക്ക് അർഹമായ ദു രന്തനിവാരണ പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് ആർ.ജെ.ഡി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. കായിക്കര നജീബ് ഉദ്ഘാടനം ചെയ്തു. ദുരന്തസഹായം കേന്ദ്രസർക്കാരിന്റെ ഔദാര്യമല്ലെന്നും കേരള ത്തിന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
മണക്കാട് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. മാധവൻ പിള്ള, പേരൂർ ശശിധരൻ, എ.വിനീത്കുമാർ, ജൂലിയസ്, നാസറുദ്ദീൻ, ആദിനാട് ഷിഹാബ്, കുതിരച്ചിറ രാജശേഖരൻ, ഡി. സത്യരാജ്, കല്ലിൽ സോമൻ തുടങ്ങിയവർ സംസാരിച്ചു.