
എഴുകോൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ. നെടുമൺകാവ് കുടിക്കോട് സ്റ്റാലിൻ ഭവനിൽ സ്റ്റാലിനെ (30) ആണ് ശിക്ഷിച്ചത്. 2024 ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ എഴുകോൺ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ടി. വിജയകുമാറാണ് അന്വേഷണം നടത്തിയത്. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അഞ്ചു മീര ബിർലയാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷുഗു സി.തോമസ് ഹാജരായി.