കരുനാഗപ്പള്ളി: ലെൻസ്‌ഫെഡ് ജില്ലാ സമ്മേളനം നാളെ രാവിലെ 10ന് കരുനാഗപ്പള്ളി കനിവ് കൺവെൻഷൻ സെന്ററിൽ കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും. സി.ആർ.മഹേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറർ ഗിരീഷ് കുമാർ, സംസ്ഥാന-ജില്ലാ നേതാക്കളായ ബിനു സുബ്രഹ്മമണ്യൻ, ജോൺ ലൂയിസ്, എ.പ്രദീപ് കുമാർ, വി.എസ്.ശിവകുമാർ, ചാർളി ജോൺ, എസ്.മനു മോഹൻ, വിപിനൻ.കെ.നായർ, കെ.ജി.അനിൽകുമാർ, വി.ബിനൂപ്, ബി.രഘുനാഥ്, പാലക്കോട്ട് സുരേഷ്, കെ.എം.വിജീഷ്, ബി.സുനിൽ, എബ്രഹാം ജോൺ, ആർ.ശശികുമാർ, ജി.സുനിൽ, ഗോപു.എസ്.നാഥ് എന്നിവർ സംസാരിക്കും. ജില്ലാ സെക്രട്ടറി എസ്.ബി.ബിനു സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് ബാബു നന്ദിയും പറയും. സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി എസ്.രാജേന്ദ്ര പ്രസാദ്, എസ്.ബി.ബിനു, വി.ബിനുലാൽ, ആർ.സുരേഷ് കുമാർ, പി.എൻ.സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.