 
മയ്യനാട്: ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രന്ഥശാലകളെ അടിസ്ഥാനമാക്കി നടത്തിയ ഈ വർഷത്തെ ബാലോത്സവത്തിൽ 149 പോയിന്റ് നേടി എൽ.ആർ.സി ബാലവേദി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. യു.പി വിഭാഗം ഉപന്യാസ രചനയിൽ സി.കൃഷ്ണബാല, ചിത്രരചനയിൽ എ.വി. ദക്ഷ, പ്രസംഗത്തിൽ സ്വാതി കൃഷ്ണ എന്നിവരും ഹൈസ്കൂൾ വിഭാഗം പ്രസംഗത്തിലും മോണോ ആക്ടിലും ജെ.ആർ. നവമി, ചലച്ചിത്രഗാനത്തിൽ ശ്വേത എന്നിവർ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. എൽ.ആർ.സിക്ക് വേണ്ടി ബാലവേദി അംഗങ്ങളോടൊപ്പം ജോ.സെക്രട്ടറി വി. സിന്ധു, ബാലവേദി കൺവീനർ ഷാരി വി.ഭരൻ, ഭരണസമിതി അംഗം എം.കെ. ദിലീപ് കുമാർ, ലൈബ്രേറിയൻ വി.ചന്ദ്രൻ എന്നിവർ എം. നൗഷാദ് എം.എൽ.എയിൽ നിന്ന് എവർ റോളിംഗ് ട്രോഫി ഏറ്റുവാങ്ങി.