 
ഓടനാവട്ടം: വെളിയം ഉപജില്ലാ തല ശാസ്ത്രോത്സവം, കായികമേള, കലോത്സവം എന്നിവകളിൽ തിളക്കമാർന്ന വിജയവുമായി വെളിയം ഗവ.വെൽഫയർ യു.പിസ്കൂൾ. കലോത്സവത്തിൽ വന്ദേമാതരം ആലാപന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേയ്ക്കും സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. പി.ടി.എയുടെ ആഭിമുഖ്യത്തിൽ ചേർന്ന അനുമോദന യോഗത്തിൽ വാർഡ് മെമ്പർ ആർ.ബിനോജ്, പി.ടി.എ പ്രസിഡന്റ് ആർ മനോഹരൻ, വൈസ് പ്രസിഡന്റ് കെ.ലിനോ,
പ്രധാന അദ്ധ്യാപകൻ എൻ.ജി.ബിനു, സീനിയർ അസി.ആർ.സുരഭി കുമാരി, സ്റ്റാഫ് സെക്രട്ടറി കെ. എസ്.അനു, അദ്ധ്യാപകരായ രജനി, അഞ്ജുറാണി എന്നിവർ സംസാരിച്ചു.