photo
ശാസ്താംകോട്ട ശങ്കുപ്പിള്ള മെമ്മോറിൽ ദേവസ്വം ബോർഡ് കോളേജിൽ നടന്ന ഭരണഘടനാ ദിനാഘോഷം കോളേജ് പ്രിൻസിപ്പൽ പ്രൊഫ.കെ.സി.പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ശാസ്താംകോട്ട ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജ് ലൈബ്രറി കമ്മിറ്റിയും പൊളിറ്റിക്കൽ സയൻസ് വിഭാഗവും ശാസ്താംകോട്ട ഗ്രമോദ്ധാരണ ലൈബ്രറിയും സംയുക്തമായി ഭരണഘടനാ ദിനം ആചരിച്ചു. പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ.

കെ.അനീഷ് അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.കെ.സി.പ്രകാശ് ഉദ്ഘാടനം ചെയ്തു. പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകൻ ഡോ.എസ്.ഷിനോജ് ക്ലാസ് നയിച്ചു. ലൈബ്രറി സെക്രട്ടറി ടി.അനില , മഹേഷ് ടി.ഭാസ്കർ, ആതിര ചന്ദ്രൻ, വി.കെ. ഷീലാകുമാരി എന്നിവർ സംസാരിച്ചു. ലൈബ്രറി ക്ലബ് കൺവീനർ ഡോ.എം. ശ്രീകല സ്വാഗതവും കോളേജ് ലൈബ്രറിയൻ ഡോ.പി.ആർ.ബിജു നന്ദിയും പറഞ്ഞു.